ബഹ്റൈനില്‍ ഓഗസ്റ്റ് 8, 9 തീയ്യതികളില്‍ അവധി പ്രഖ്യാപിച്ചു

0

മനാമ: ബഹ്റൈനില്‍ ആശൂറ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ട്, ഒന്‍പത് (തിങ്കള്‍, ചൊവ്വ) തീയ്യതികളിലായിരിക്കും അവധി.

രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്‍ക്ക് അവധി ബാധകമായിരിക്കും.

ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.