ഏഷ്യന്‍ അത്‌ലറ്റിക്‌സ്; പി.യു.ചിത്രയ്ക്ക് സ്വര്‍ണം

1

ദോ​ഹ​: ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്‍ലറ്റിക് മീറ്റിൽ മലയാളിതാരം പി.യു. ചിത്രയ്ക്കു സ്വർണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്രയുടെ സ്വര്‍ണനേട്ടം. 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ്.

2017ൽ ഭുവനേശ്വറിൽ നടന്ന ചാംപ്യൻഷിപ്പിലും ചിത്ര ഈയിനത്തിൽ സ്വർണം നേടിയിരുന്നു. ചാംപ്യൻഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി.

ഏ​ഷ്യ​ൻ​ ​അ​ത്‌​ല​റ്റി​ക്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പിൽ ​ഇ​ന്ന​ലെ​ ​ഹെ​പ്‌​റ്റാ​ത്ത്ല​ണി​ൽ​ ​സ്വ​പ്ന​ ​ബ​ർ​മ്മ​നും​ ​മ​ല​യാ​ളി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​അ​ന​സ്,​ ​വി.​കെ​ ​വി​സ്മ​യ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​മി​ക്സ​ഡ് ​റി​ലേ​ ​ടീ​മു​മാ​ണ് ​വെ​ള്ളി​മെ​ഡ​ലു​ക​ൾ​ ​നേ​ടി​യ​ത്.​ ​എം.​ആ​ർ​ ​പൂ​വ​മ്മ,​ ​ആ​രോ​ഗ്യ​രാ​ജീ​വ് ​എ​ന്നി​വ​രാ​യി​രു​ന്നു​ ​മി​ക്സ​ഡ് ​റി​ലേ​യി​ലെ​ ​മ​റ്റം​ഗ​ങ്ങ​ൾ.​ ​ഹെ​പ്‌​റ്റാ​ത്ത്ല​ണി​ൽ​ ​സീ​സ​ൺ​ ​ബെ​സ്റ്റാ​യ​ 5993​ ​പോ​യി​ന്റാ​ണ് ​സ്വ​പ്ന​ ​നേ​ടി​യ​ത്.​ 2000​ ​മീ​റ്റ​ർ​ ​സ്റ്റീ​പ്പി​ൾ​ ​ചേ​സി​ൽ​ ​പ​രു​ൾ​ ​ചൗ​ധ​രി​ ​അ​ഞ്ചാ​മ​താ​യി.

അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്.