പാക് സമ്മേളനത്തിൽ മലേഷ്യ പങ്കെടുത്തു

0

പാക്കിസ്ഥാനിൽ നടക്കുന്ന സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട മേഖല സമ്മേളനത്തിൽ മലേഷ്യ പങ്കെടുത്തു. എന്നാൽ ഇന്ത്യയും ബംഗ്ലാദേശും ഇറാനും സമ്മേളനത്തിൽ നിന്നും പിൻമാറി.
പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.

ഏഷ്യൻ ആന്റ് പസഫിക്ക് സെന്റർ ഫോർ ട്രാൻസ്ഫർ ഓഫ് ടെക്നോളജിയിൽ അംഗങ്ങളായ രാഷ്ട്രങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മലേഷ്യയ്ക്ക്ക് പുറമെ ചൈന,ഫിജി, ഇന്തോനേഷ്യ, ഫിലിപെൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്ലാന്റ്, വിയറ്റ്നാം, പാക്കിസ്ഥാൻ, സമോവ എന്നീ രാജ്യങ്ങളാണ് സമ്മേഷനത്തിൽ പങ്കെടുത്തത്.