ലോക്ക് ഡൗണിനിടെ മദ്യശാല കൊള്ളയടിച്ചു; മോഷ്ടിച്ചത് ലക്ഷകണക്കിന് രൂപയുടെ മദ്യം

0

ലോക്ക് ഡൗണിനിടെ അസമിലെ ശിവസാഗര്‍ ജില്ലയില്‍ മദ്യശാലയില്‍ മോഷണം. ലക്ഷകണക്കിന് രൂപയുടെ മദ്യമാണ് മോഷണം പോയത്. ശൈലാദാര്‍ ബറുവ എന്നയാളുടെ ഉടമസ്ഥതയിലുള്ള ശിവസാഗര്‍ നഗരത്തിലുള്ള വൈന്‍ ഷാപ്പിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മോഷണം നടന്ന വിവരം റിപ്പോര്‍ട്ട് ചെയ്തത്.

‘ചൊവ്വാഴ്ച വൈകുന്നേരം ഞാന്‍ എന്റെ വൈന്‍ ഷോപ്പ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ആരൊക്കെയോ വൈന്‍ ഷോപ്പിനുള്ളിനുള്ളില്‍ കടന്നിട്ടുണ്ടെന്നും മദ്യം മോഷണം പോയിട്ടുണ്ടെന്നും അറിഞ്ഞത്. മേശയിലുണ്ടായിരുന്ന 10000രൂപയും മോഷണം പോയി. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്’, ശൈലാദാര്‍ ബറുവ പറഞ്ഞു.

മംഗളൂരുവില്‍ മദ്യവില്‍പനശാല കുത്തിത്തുറന്ന് മോഷ്ടാക്കള്‍ ഒരു ലക്ഷം രൂപയുടെ മദ്യം കടത്തിക്കൊണ്ടു പോയിരുന്നു. മംളൂരു ഉള്ളാല്‍ എന്ന സ്ഥലത്തെ ‘മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ വൈന്‍ ഷേപ്പില്‍’ ആണ് മോഷണം നടന്നത്.