അസമില്‍ ഭീകരാക്രമണം, ഭീകരരുടെ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു;ഏറ്റുമുട്ടല്‍ തുടരുന്നു

0

അസമിലെ കൊക്രജാര്‍ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായാണ് വിവരം.

രാവിലെ 11 മണിയോടെയാണ് കൊക്രജാറിലെ തിരക്കള്ള ആഴ്ചചന്തയില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. നാലോളം ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വെടിയുതിര്‍ത്തതിനൊപ്പം ഭീകരര്‍ ഗ്രനേഡ് എറിയുകയും ചെയ്തു.ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ ഭീകരാക്രമണം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങിന് കൈമാറി. കൂടുതല്‍ സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.