20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം

ഇഷ്ടനിറത്തിലൊരു കാര്‍ വാങ്ങുന്നത് തന്നെ വലിയ സംഭവമാണ് സാധാരണക്കാര്‍ക്ക്. അങ്ങനെ വരുമ്പോള്‍ 20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം കൊടുക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ ഒരാള്‍ അത് ചെയ്തു. ആരാണെന്നോ ? അമേരിക്കൻ വ്യവസായിയും ഇന്ത്യൻ വംശജനുമായി ക്രിസ് സിങ്.

20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം
aston-martin-valkyrie.jpg.image.784.410

ഇഷ്ടനിറത്തിലൊരു കാര്‍ വാങ്ങുന്നത് തന്നെ വലിയ സംഭവമാണ് സാധാരണക്കാര്‍ക്ക്. അങ്ങനെ വരുമ്പോള്‍ 20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം കൊടുക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ ഒരാള്‍ അത് ചെയ്തു. ആരാണെന്നോ ? അമേരിക്കൻ വ്യവസായിയും ഇന്ത്യൻ വംശജനുമായി ക്രിസ് സിങ്.

ലോകത്തിലെ ഏക കോണിസേഗ് അഗേര എഎസ്എക്സിന്റെ ഉടമയായ ക്രിസിന്റെ ഏറ്റവും പുതിയ കാറാണ് ആസ്റ്റൺ‌ മാർട്ടിൻ വാൽക്യൂറി.ലംബോർഗിനി, കോണിസേഗ്, ഫെരാരി തുടങ്ങി സൂപ്പർകാറുകളുടെ നീണ്ട നിര തന്നെയുണ്ട് ഈ ശതകോടീശ്വരന്റെ ഗ്യാരേജിൽ.

ആസ്ൺമാർട്ടിനും റെ‍ഡ്ബുള്‍ റേസിങും സഹകരിച്ചു നിർമിക്കുന്ന ഈ ഹൈപ്പർ സ്പോർട്സ് കാറിന് ഏകദേശം 20 കോടി രൂപ (3.2 ദശലക്ഷം ഡോളർ) വില വരും. 150 എണ്ണം മാത്രം നിർ‌മിക്കാൻ കമ്പനി പദ്ധതിയുള്ള ഈ കാറിന് 25 കോടി രൂപയുടെ നിറം നൽ‌കിയിരിക്കുന്നു ഈ കോടീശ്വരൻ. ചന്ദ്രനിൽ നിന്നുള്ള പാറ പൊടിച്ചാണ് കാറിന്റെ ലുണാർ റെഡ് കളറിൽ ചേർത്തത്. ഇത്തരത്തിൽ പെയിന്റ് അടിക്കുന്നതുകൊണ്ട് എത്രരൂപയാകുമെന്ന വിവരം ക്രിസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ചില പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരമാണ് പണം കണക്കുകുട്ടിയിരിക്കുന്നത്.

അപ്പോളോ മിഷന്റെ ഭാഗമായി ചന്ദ്രനിൽ നിന്ന് കൊണ്ടു വന്നിട്ടുള്ള പാറയുടെ ഒരു ഗ്രാമിന് തന്നെ ഏകദേശം 50,000 യുഎസ് ഡോളറാണ് വില. കാറിന് മുഴുവനായും പെയിന്റ് ചെയ്യാൻ ഏകദേശം 85 ഗ്രാം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പുറത്തിറങ്ങുന്നതിന് മുമ്പേ ലോകത്തിലെ ഏറ്റവും മികച്ച ഹൈപ്പർ സ്പോർട്സ് കാർ എന്ന പേരു കേട്ട വാൽക്യൂറിയിൽ 6.5 ലീറ്റർ‌ വി 10 എൻജിനാണ് ഉപയോഗിക്കുന്നത്. 1130 ബിഎച്ച്പി കരുത്തുള്ള കാറിന്റെ വിരല്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം