ഓങ് സാന്‍ സൂചിക്ക് നാല് വർഷം തടവുശിക്ഷ

1

യാങ്കൂൺ: മ്യാന്‍മറില്‍ ഭരണത്തില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവ് ഓങ് സാന്‍ സൂചിയെ നാല് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സൈന്യത്തിനെതിരായ നീക്കത്തിനും കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് ശിക്ഷ.

നൊബേല്‍ സമ്മാന ജേതാവായ ഓങ് സാന്‍ സൂചിയെ പതിറ്റാണ്ടോളം തടവിലാക്കിയേക്കാവുന്ന ശിക്ഷാ പരമ്പരകളില്‍ ആദ്യത്തേതാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

ഫെബ്രുവരി 1 നാണ് പട്ടാള ജനറല്‍മാര്‍ അട്ടിമറിയിലൂടെ ഓങ് സാന്‍ സൂചി സര്‍ക്കാരിനെ പുറത്താക്കിയത്. മ്യാന്‍മറിന്‍റെ ഹ്രസ്വകാല ജനാധിപത്യത്തിന് വിരാമമിട്ട അന്ന് മുതല്‍ 76 കാരിയായ ഓങ് സാന്‍ സൂചി തടങ്കലിലായിരുന്നു.