ഓസ്ട്രലിയയില്‍ ഒരു അഞ്ചേക്കര്‍ ഭൂമിയും,വീടും ,ജോലിയുമുണ്ട്; പക്ഷെ ഒരേ ഒരു നിബന്ധന

0

ഓസ്ട്രലിയയില്‍ ഒരു ജോലി വേണം എന്നാഗ്രഹം ഉള്ളവരുടെ ശ്രദ്ധക്ക്. പ്രകൃതിരമണീയമായ ഒരു അഞ്ചേക്കര്‍ ഭൂമിയും ,നല്ലൊരു വീടും ജോലിയും സൌജന്യം ആയി നല്‍കാന്‍ ഇതാ ഓസ്ട്രേലിയയില്‍ ഒരാള്‍ കാത്തിരിക്കുന്നു. എന്താ ഒരു കൈ നോക്കുന്നുണ്ടോ? എങ്കില്‍ ബാക്കി കൂടി കേട്ടോളൂ. ജോലിക്ക് ചില നിബന്ധനകള്‍ കൂടിയുണ്ട്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മൃഗസ്‌നേഹിയും മേല്‍പ്പറഞ്ഞ ഭൂമിയുടെയും വീടിന്റെയും ഉടമയുമായ ഹാരി കുന്‍സാണ് തനിക്ക് ഒരു പിന്‍ഗാമിയെ തേടുന്നത്. ഇതിനു  വേണ്ട പ്രധാനഗുണം മൃഗസ്നേഹം തന്നെയാണ്.ഇനി ജോലി പറയാം. മേല്‍പ്പറഞ്ഞ അഞ്ചേക്കര്‍ സ്ഥലത്ത്  നിലവിലുള്ള ‘ഈഗിള്‍ നെറ്റ്‌സ്’ എന്ന  മൃഗസംരക്ഷണ കേന്ദ്രം നോക്കി നടത്തണം. ആസ്‌ത്രേലിയയിലെ ക്വീന്‍സ്ലാന്റിലാണ് ഈ സുന്ദരമായയിടം. കെയ്ന്‍സ് വിമാനത്താവളത്തില്‍ നിന്നും വിനോദസഞ്ചാരകേന്ദ്രമായ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്നും രണ്ട് മണിക്കൂര്‍ മാത്രമകലെ.

ഈ അഞ്ച് ഏക്കര്‍ സ്ഥലത്ത് നിലവിലുള്ള മൃഗസംരക്ഷണകേന്ദ്രം നോക്കിനടത്താന്‍ തയ്യാറുള്ളവര്‍ക്കാണ് വീടും സ്ഥലും സൗജന്യമായി നല്‍കാന്‍ ഹാരി കുന്‍സ് തയ്യാറാണ്.ഈഗിള്‍ നെസ്‌റ്റെന്ന കുന്‍സിന്റെ കേന്ദ്രത്തില്‍, പരിക്കേറ്റ മൃഗങ്ങളുള്‍പ്പെടെയാണ് താമസിക്കുന്നത്. കേന്ദ്രം നോക്കി നടത്തിയിരുന്ന കുന്‍ഡസിന് വിരമിക്കാനാണ് ഈ ‘ഓഫര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റതുള്‍പ്പെടെയുള്ള മൃഗങ്ങളാണ് ഇവിടെയുള്ളത്. അവരെ ജീവനുള്ളകാലത്തോളെ നോക്കാന്‍ തയ്യാറുള്ളവര്‍ക്ക് എല്ലാം നല്‍കാനാണ് ഹാരി കുന്‍സിന്റെ തീരുമാനം. ഒരേയൊരു നിബന്ധനയും കുന്‍സ് മുന്നോട്ട് വെക്കുന്നുണ്ട്, എന്നും ഈഗിള്‍സ് നെസ്റ്റ് മൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായി നിലനിര്‍ത്തണമെന്നതാണ് ഈ നിബന്ധന.

വളര്‍ത്തു മൃഗങ്ങളുമായി അടുത്ത് പെരുമാറുന്ന ദമ്പതികള്‍ എത്തിയാല്‍ അവര്‍ക്കാകും മുന്‍ഗണന. ഇതിനോടകം നൂറുകണക്കിന് അപേക്ഷകളാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുന്‍സിന്റെ നേതൃത്വത്തില്‍ പരിശീലനവും നല്‍കും.എന്താ അപ്പോള്‍ ഒരു കൈ നോക്കുന്നോ?