സൂപ്പര്‍സോണിക് യുദ്ധവിമാനം പറപ്പിച്ച ആദ്യ ഇന്ത്യന്‍ വനിത; മിഗ് യുദ്ധവിമാനം പറപ്പിച്ച് ഇവള്‍ ചരിത്രത്തിലേക്ക്

0

അവ്‌നീ ചതുര്‍വേദിയെന്ന മധ്യപ്രദേശുകാരി ഇനി അറിയപ്പെടുക സൂപ്പര്‍സോണിക് യുദ്ധവിമാനം പറപ്പിച്ച ആദ്യ ഇന്ത്യന്‍ വനിത എന്ന ഖ്യാതിയിലാകും. സൂപ്പര്‍സോണിക് യുദ്ധവിമാനം പറത്തിയാണ് മധ്യപ്രദേശിലെ റേവയിലെ ദേവ്ലോണ്ടെന്ന ഗ്രാമത്തില്‍നിന്ന് എത്തിയ അവ്‌നീ ചരിത്രം കുറിച്ചത്.

ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പരിശീലനം കിട്ടിയ ആദ്യത്തെ വനിതാ പൈലറ്റ് സംഘത്തിലംഗമാണ് അവനി. ഇന്ത്യന്‍ സേനയിലെ പുരുഷമേല്‍ക്കോയ്മയ്ക്ക് അറുതി വരുത്തിക്കൊണ്ട് ജാംനഗര്‍ വ്യോമതാവളത്തില്‍നിന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മിഗ്21 വിമാനവുമായി അവനി പറന്നുയര്‍ന്നത്. അരമണിക്കൂറോളം നേരം വിമാനം പറപ്പിച്ചശേഷം അവനി വിജയകരമായി ലാന്‍ഡ് ചെയ്തു.അവനിയുടെ നേട്ടത്തില്‍ അത്യധികം ആഹ്ലാദിക്കുന്നതായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ പറഞ്ഞു. വനിതാ ഓഫീസര്‍മാര്‍ക്കും സേനയില്‍ തുല്യ പങ്കാളിത്തം നല്‍കുന്ന കാര്യത്തില്‍ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് അവനിയിലൂടെ സഫലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.2016 ജൂണിലാണ് അവ്‌നീ വ്യോമസേനയില്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നത്. കൂടുതല്‍ പരിശീലനം നല്‍കിയശേഷമാകും യുദ്ധസമാനമായ സാഹചര്യങ്ങളില്‍ വിമാനം പറത്തുന്നതിനായി അവ്‌നീയെയും മറ്റും നിയോഗിക്കുക.

ഭാവനാ കാന്ത, മോഹന സിങ് എന്നിവരാണ് അവനിക്കൊപ്പം പരിശീലനം നേടിയ സംഘത്തിലെ മറ്റുള്ളവര്‍. ഇവരുടെ ഏകാംഗ ദൗത്യം വരും ദിവസങ്ങളില്‍ നടക്കുമെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. ടേക്ഓഫിലും ലാന്‍ഡിംഗിലും ഏറ്റവും കൂടുതല്‍ വേഗമുള്ള യുദ്ധവിമാനമാണ് മിഗ്21. പഴക്കമേറിയ ഈ സൂപ്പര്‍ സോണിക് വിമാനത്തിന് ലാന്‍ഡിംഗ്, ടേക്ക് ഓഫ് ഘട്ടങ്ങളില്‍ മണിക്കൂറില്‍ 340 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാനാവും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.