നമ്മള്‍ മലയാളികള്‍ നിത്യവും ഉപയോഗിക്കുന്ന ഒരു വാക്കാണല്ലോ അയ്യോ. ആശ്ചര്യവും ഭയവുമെല്ലാം പ്രകടിപ്പിക്കാന്‍ നമ്മള്‍ അയ്യോയെ കൂട്ട്പിടിക്കാറുണ്ട്. എന്നാല്‍ കേട്ടോളൂ അയ്യോ അത്ര നിസ്സാരക്കാരനല്ല. നമ്മുടെ അയ്യോ ഇപ്പോള്‍ 
ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ വരെ ഇടം നേടി കഴിഞ്ഞു. 

>ആംഗലേയ ഭാഷയുടെ ബൈബിളായി കണക്കാക്കപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് ചേക്കേറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം വാക്കായ ‘അയ്യോ’. അയ്യോ എന്ന വാക്ക് ഇനി ഇംഗ്ലിഷില്‍ പറയാവുന്നതാണെന്ന് ചുരുക്കം. 
ഒഴിവാക്കാന്‍ പറ്റാത്ത വ്യാപകമായി ഉപയോഗിക്കുന്ന വൈകാരിക ദക്ഷിണേന്ത്യന്‍ പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു. 2016ലാണ് ഓക്‌സ്‌ഫോര്‍ഡ് ഈ വാക്കിനെ അവരുടെ പുതിയ പതിപ്പിന്റെ ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്തിയത്.