‘ബാഗി 3’ പുതിയ സ്റ്റില്ലുകൾ പുറത്തു വിട്ടു !: സിക്സ് പാക്കിൽ ടൈഗർ ഷറഫും, ഹോട്ട് ലുക്കില്‍ ശ്രദ്ധാ കപൂറും

0

ബാഗി സീരീസ് സിനിമകളിൽ മൂന്നാമത്തേതായ, അഹമ്മദ് ഖാന്റെ സംവിധാനത്തിൽ ടൈഗർ ഷറഫ് , റിതേഷ് ദേശ്മുഖ് എന്നിവർ നായകന്മാരായി അഭിനയിക്കുന്ന ഹിന്ദി ചിത്രം ബാഗി 3 യുടെ  ട്രെയിലർ ചരിത്രം കുറിച്ചു മുന്നേറ്റം തുടരുകയാണ് . ട്രെയിലർ റീലീസ് ചെയ്ത എഴുപത്തി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ നൂറു മില്യൺ കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് യുടൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു .   മാത്രമല്ല ടൈഗർ ഷറഫും, ശ്രദ്ധാ കപൂറും അഭിനയിച്ച ‘ ദസ് ബാഹാനേ ‘ , ‘ ബംഗാസ് ‘ എന്നീ രണ്ടു  ഗാന വീഡിയോകൾക്കും വൻ വരവേൽപ്പാണ് ലഭിച്ചത്. ശ്രദ്ധാ കപൂർ അല്പ വസ്ത്ര ധാരിയായി അതീവ ഗ്ലാമറസായി ആടി തിമിർക്കുന്ന ‘ദസ്  ബഹാനേ’ ഗാന ദൃശ്യങ്ങൾ യുവാക്കളുടെ സിരകളിൽ  ലഹരിയായി പടരുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്തു വിട്ട ചിത്രത്തിന്റെ സ്റ്റില്ലുകളും ശ്രദ്ധ നേടി. യുവ സിനിമാ പ്രേമികൾക്കിടയിൽ ആകാംഷയും പ്രതീക്ഷയും വർധിപ്പിച്ചരിക്കയാണ്  ‘ബാഗി 3’.

സഹോദരങ്ങൾ തമ്മിലുള്ള ഗാഡമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ എന്റർടെയിനറാണ് ബാഗി 3. അന്താരാഷ്ട്ര നിലവാത്തിലാണ്‌ ചിത്രീകരിച്ചിട്ടുള്ളതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ശ്രദ്ധാ കപൂറാണ് നായിക. എയർ ഹോസ്റ്റസ് കഥാപാത്രമാണ് ശ്രദ്ധയ്ക്ക്. നദിയദ് വാലാ ഗ്രാൻറ് സൺസ് എന്റർടൈൻമെന്റ്സും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.മാർച്ച് 6 ന് ബാഗി 3 ലോകമെമ്പാടും റിലീസ് ചെയ്യും.

Making Video of Baaghi 3