മൂന്നാമതുംപെണ്‍കുട്ടിയാണോ?; എങ്കില്‍ പ്രോത്സാഹന സമ്മാനം 21,000 രൂപ

0

പെണ്‍കുട്ടികളുടെ മാതാപിതാകള്‍ക്ക് ഹരിയാന സര്‍ക്കാറിന്‍റെ കിടിലന്‍ ഓഫര്‍. മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ചാൽ കുടുംബത്തിന് 21,000 രൂപയാണ്ഹരിയാനസര്‍ക്കാര്‍ നല്‍കുന്നത് .സര്‍ക്കാരിന്‍റെ ആപ്കി ബേട്ടി, ഹമാരി ബേട്ടി പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓഫറാണിത്.015 ഓഗസ്റ്റ് 24നുശേഷം മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ച കുടുംബങ്ങൾക്ക് ധനസഹായം നൽകും. പണം ലഭിക്കുന്നതിന് കുടുംബത്തിന്‍റെ സാമ്പത്തിക  നിലയോ മതമോ ജാതിയോ പ്രശ്നമല്ലെന്ന് സർക്കാർ അറിയിച്ചു.

സ്ത്രീ പുരുഷാനുപാതം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കു മുൻഗണന നൽകുന്നതിനായാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.കൂടാതെ, ബിപിഎൽ, എസ‌്സി വിഭാഗത്തിൽപ്പെടുന്ന കുടുംബത്തിൽ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്കും ആപ്കി ബേട്ടി, ഹമാരി ബേട്ടി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.