അമ്മ എയർപോർ‌ട്ടിൽ കുഞ്ഞിനെ മറന്നുവെച്ചു; കുഞ്ഞിനെ തിരികെയെടുക്കാൻ വേണ്ടി ഫ്ലൈറ്റ് തിരിച്ചുവിട്ടു

അമ്മ എയർപോർ‌ട്ടിൽ   കുഞ്ഞിനെ മറന്നുവെച്ചു;  കുഞ്ഞിനെ തിരികെയെടുക്കാൻ വേണ്ടി ഫ്ലൈറ്റ് തിരിച്ചുവിട്ടു
n-MOTHER-HOLDING-INFANT-628x314

വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും  യാത്രപോകാനൊരുങ്ങുമ്പോൾ അവശ്യ സാധനങ്ങൾ എടുക്കാൻ മറക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ സ്വന്തം കുഞ്ഞിനെ തന്നെ മറന്നു പോയാലോ കേട്ടാൽ ആരും ആശ്ച്ചര്യപെട്ടുപോകും ജിദ്ദയിലെ കിം​ഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിൽ  നടന്നത്.

എയർപോർ‌ട്ടിലെ വെയിറ്റിം​ഗ് റൂമിലാണ് കുഞ്ഞിനെ മറന്നു വച്ചത്.  കുഞ്ഞ് ജനിച്ചിട്ട് അധിക ദിവസങ്ങളായിരുന്നില്ല. യാത്രയുടെ തിരക്കിനിടയിൽ കുഞ്ഞുണ്ടെന്ന കാര്യം യുവതി മറന്നുപോയതാണത്രേ. ഫ്ലൈറ്റ് ഉയർന്ന് പൊങ്ങി കുറച്ചു സമയം കഴി‍ഞ്ഞാണ് കുഞ്ഞ് കൂടെയില്ലെന്ന കാര്യം യുവതി ഓർത്തതെന്ന് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അപ്പോൾത്തന്നെ പൈലറ്റിനോട് പറഞ്ഞ് ഫ്ലൈറ്റ് തിരികെയിറക്കി. ജിദ്ദയിൽ നിന്നും ക്വലാലംപൂരിലേക്ക് പോകുന്ന ഫ്ലൈറ്റായിരുന്നു ഇത്.

യുവതി കു‍ഞ്ഞിനെ വിമാനത്താവളത്തിൽ മറന്നു വച്ചു, തിരികെയെടുക്കാൻ വേണ്ടി ഫ്ലൈറ്റ് തിരിച്ച് ലാന്റ് ചെയ്യുന്നു എന്നാണ് പൈലറ്റ് എയർപോർട്ട് അധികൃതരെ അറിയിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്.

പൈലറ്റിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.''ഫ്ലൈറ്റ് തിരികെയിറക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യാത്രക്കാരിയായ യുവതി കുഞ്ഞിനെ വെയിറ്റിം​ഗ് റൂമിൽ വച്ച് മറന്നു.''  ഘട്ടം  മാത്രമേ ഫ്ലൈറ്റ് തിരികെ ലാൻഡ് ചെയുള്ളൂ. അത്തരം ഘട്ടങ്ങളിൽ ഫ്ലൈറ്റ് നിർത്തിയിടുകയോ തിരികെയിറങ്ങുകയോ ചെയ്യും.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം