കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവര്‍ ഇതൊന്നു വായിക്കൂ

0

കുട്ടികളുടെ ഫോട്ടോയും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് പല മാതാപിതാക്കളുടേയും വിനോദമാണ് .എന്നാല്‍ നിസ്സാരമായി നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ക്കു പിന്നില്‍ വലിയ ചതി ഒളിഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.ജനിച്ചു വീഴുന്ന കുഞ്ഞിനു വരെ  പ്രൊഫൈൽ വരെ ഉണ്ടാക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നാം കുട്ടികളോട് ചെയ്യുന്നത് ക്രൂരതയാണെന്ന് മനസ്സിലാക്കാൻ ചതിയിൽ പെടുന്നത് വരെ കാത്തിരിക്കണോ. കൊച്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവര്‍ ആണ് ഇന്ന് അധികവും .ഇത് വളരെ  തെറ്റായ ഒരു പ്രവണത ആണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് .സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പാടില്ലാത്ത കുട്ടികളുടെ ചില കാര്യങ്ങൾ എന്താണെന്ന് നോക്കാം .

കുട്ടികളുടെ പേരും മറ്റു വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കരുത്

ഇത് നിങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കും. അപരിചിതരായവർക്ക് കുട്ടികളോട് അടുപ്പമുണ്ടാക്കാൻ ഇത് സഹായിച്ചേക്കാം.

കുളിപ്പിക്കുന്ന ചിത്രങ്ങള്‍- 

കുട്ടികളെ കുളിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്. ഈ ചിത്രങ്ങള്‍ പിന്നീട് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കും.കുട്ടികളുടെ വസ്ത്രങ്ങളില്ലാത്ത ഫോട്ടോ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുത്.

കുട്ടികളുടെ സോഷ്യല്‍മീഡിയ പ്രൊഫൈല്‍

പ്രായപൂർത്തി പോലുമാവാത്ത കുട്ടികൾക്ക് പ്രൊഫൈലിന്റെ ആവശ്യമുണ്ടോ. അതും അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെങ്കിൽ ഇത്തരം കാര്യങ്ങൾ വേണ്ടാന്ന് വെയ്ക്കുന്നതല്ലേ നല്ലത്.

കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന വിവരം മറ്റുള്ളവരെ അറിയിക്കേണ്ട- 

ഫേസ്ബുക്കിലും മറ്റും ചെക്കിങ് ഇന്‍ എന്ന സൗകര്യം ഉള്ളതുകൊണ്ട്, നിങ്ങള്‍ എവിടെയായിരിക്കുമെന്ന് പെട്ടെന്ന് രേഖപ്പെടുത്താം. കുട്ടികളുമൊത്ത് പുറത്തു യാത്ര ചെയ്യുന്ന വിവരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോകലിനുള്ള വഴി നമ്മളായി തന്നെ ഒരുക്കണോ?

മേല്‍പറഞ്ഞ ചില കാര്യങ്ങള്‍ അറിവില്ലയ്മ കൊണ്ട് നമ്മളില്‍ പലരും ചെയ്യുന്ന കാര്യമാണ് .എങ്കിലും നമ്മുടെ കൈയ്യിലെ തെറ്റ് കൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ഒരു സുരക്ഷാപിഴവ് ഉണ്ടാകാതെ ഇരിക്കാന്‍ ഇനി ശ്രദ്ധിക്കാം നമ്മുക്ക് .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.