ഇതാണ് കുഞ്ഞുവാവകളുടെ സ്പാ

0

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുഞ്ഞുവാവകള്‍ക്കും ഉണ്ട് സ്പാ .എവിടെ ആണെന്നോ അങ്ങ് ഓസ്‌ട്രേലിയയില്‍.പക്ഷെ പിന്നില്‍ ഇന്ത്യക്കാര്‍ തന്നെ .ആ​റു ദി​വ​സം മു​ത​ൽ ആ​റു മാ​സം​വ​രെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു മാ​ത്ര​മേ ഇ​വി​ടെ പ്ര​വേ​ശ​ന​മു​ള്ളു. ബേബി സ്പാ തുറന്നിട്ട് 11 മാസമേ ആയിട്ടുള്ളെങ്കിലും ഇവര്‍ക്ക് ഗംഭീര പിന്തുണയാണ് രക്ഷിതാക്കളില്‍ നിന്നും ലഭിക്കുന്നത്.

Image result for baby spa perth

ഓയില്‍ മസാജിന്റെ പ്രാധാന്യവും നവജാതശിശുക്കളുടെ പരിപാലനുമെല്ലാം വിദേശീയരെ ബോധ്യപ്പെടുത്താന്‍ ഇന്ത്യക്കാരായ അനിതയും കവിതയും ചേര്‍ന്നാണ് ബേബി സ്പാ തുടങ്ങിയത്. ആറു ദിവസം മുതല്‍ ആറുമാസം പ്രായമായ കുഞ്ഞുങ്ങള്‍ വരെയാണ് ഈ ബേബിസ്പായിലുള്ളത്. കേരളത്തനിമയുള്ള എണ്ണതേച്ചുള്ള കുളിയും ചെറുചൂടുവെള്ളത്തിലുള്ള നീന്തലുമൊക്കെ തന്നെയാണ് ഇവിടെയും ഉള്ളത്. ഒരു കുഞ്ഞുവളയം കഴുത്തിലിട്ടാണ് കുഞ്ഞുങ്ങളെ ചൂടുവെള്ളം നിറച്ച ടാങ്കിലിറക്കുന്നത്. ഇതുവളരെ സുരക്ഷിതമാണെന്നാണ് സ്പാ ഉടമകളും രക്ഷിതാക്കളും പറയുന്നത്. കുഞ്ഞിന്റെ കഴുത്തിനു സപ്പോര്‍ട്ട് ചെയ്യുന്ന ഉപകരണത്തിന് ഇട്ടിരിക്കുന്ന പേര് ബബി എന്നാണ്. എന്തായാലും സ്പായില്‍ എത്തുന്ന മാതാപിതാക്കളും കുഞ്ഞുങ്ങളും ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇ​വി​ടെ​യെ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളെ​ല്ലാം സ്പാ ​ന​ന്നാ​യി ആ​സ്വ​ദി​ക്കു​ന്ന​താ​യി ഇ​വി​ടെ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്.

Image result for baby spa perth