ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തിവെച്ച് ബഹ്‌റൈൻ

1

മനാമ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെച്ച് ബഹ്‌റൈൻ. ഇന്ത്യ കോവിഡ് റെഡ് ലിസ്റ്റിൽ ആയതുകൊണ്ടാണ് പുതിയ വിസ നൽകുന്നത് നിർത്തിയതെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷമേ വിസ നൽകുന്നത് പുനരാരംഭിക്കൂ. ഇന്ത്യയ്ക്കു പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾക്കും ബഹ്‌റൈൻ തൊഴിൽ വിസ നൽകുന്നത് നിർത്തിയിട്ടുണ്ട്.