ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

0

മനാമ: കണ്ണൂര്‍ ചെറുകുന്ന് സ്വദേശി മുഹമ്മദിന്റെ മകന്‍ കമറുദ്ദീന്‍ (49) കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ അന്തരിച്ചു. ദീന്‍ ഫുഡ് ട്രേഡിങ് മാനേജിങ് ഡയറക്ടറായിരുന്നു. ബി.ഡി.എഫ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

അമ്മ: ആയിഷ. ഭാര്യ ഷക്കീല, മക്കള്‍: ജനത്ത്, ജിഹാന്‍. സഹോദരങ്ങള്‍: ഇസ്മായില്‍, അഷ്‌റഫ്, മുസ്തഫ, റഷീദ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്തില്‍ തുടര്‍നടപടികള്‍ ചെയ്തുവരുന്നു.