ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 10 ആഴ്ചയാണ് ക്ലൈമാക്സ് ചിത്രീകരിക്കാനായി രാജമൌലിയും കൂട്ടരും മാറ്റിവെച്ചിരിക്കുന്നത്.. അടുത്ത വര്‍ഷമാണ് സിനിമയുടെ റിലീസ്. ജൂണ്‍ 13ന് സിനിമയുടെ ക്ലൈ മാക്സ് ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഷൂട്ടിംഗിനായി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ കൂറ്റന്‍ സെറ്റ് ഒരുക്കിക്കഴിഞ്ഞു. ഈ ഷെഡ്യൂളോടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും. അടുത്തവര്‍ഷം ഏപ്രിലില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി.
<div class="\\"news-item-content" ml="" ng-binding\\"="">