ബാഹുബലിയുടെ ആധാര്‍ കാര്‍ഡ്‌ കണ്ടോ

0

ബാഹുബലി ആയാലും ശരി സാധാരണക്കാരന്‍ ആയാലും ശരി നമ്മുടെ ആധാര്‍ കാര്‍ഡ്‌ നോക്കി ആളെ കണ്ടെത്താന്‍ കഴിയുമെന്ന് കരുതേണ്ട. കാരണം ബാഹുബലിയുടെ ഒര്‍ജിനല്‍ ആധാര്‍കാര്‍ഡ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരെല്ലാം.

സാധാരണ എല്ലാവരുടെയും ആധാര്‍ കാര്‍ഡിലെ ഫോട്ടോ കണ്ട് വ്യക്തിയെ തിരിച്ചറിയാന്‍ കുറച്ച് പ്രയാസപ്പെടും എന്നിരിക്കെ ബാഹുബലിയായി തകര്‍ത്ത് അഭിനയിച്ച തെലുങ്കുതാരം പ്രഭാസിന്റെ ആധാര്‍ കാര്‍ഡും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രഭാസ് എന്ന നടന്റെ സൗന്ദര്യത്തെ പാടേ തകര്‍ക്കുന്നതാണ്  ഫോട്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന കമന്റ്.ഉപ്പളാപ്പട്ട് വെങ്കട്ട സൂര്യനാരായണ പ്രഭാസ് എന്ന പൂർണ്ണ പേര് തന്നെയാണ് ചിത്രത്തിലെ ആധാറിലും ഉള്ളത്.