സാഹോരേ ബാഹുബലി… ബാഹുബലി രണ്ടാം ഭാഗത്തിലെ ആദ്യ സോംങ് ടീസർ പുറത്ത്

0

ഇന്ത്യയൊന്നാകെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരു ഉത്തരമായിരിക്കും. ബാഹുബലി 2!! ഒന്നാം ഭാഗത്തിൽ ബാഹുബലിയും കട്ടപ്പയും കാത്ത് വച്ച ആ സസ്പെൻസ് മാത്രമല്ല ആ കാത്തിരിപ്പിന് കാരണം. ദേവസേനയുടെ മോചനുമെല്ലാം ആ കാത്തിരിപ്പിന് ആക്കം കൂട്ടുന്നുണ്ട്.

രാജ മൗലിയും സംഘവും അതീവ രഹസ്യ സ്വഭാവത്തിലാണ് സിനിമ ചിത്രീകരിച്ചതും. അതുകൊണ്ടു തന്നെ ഈ സിനിമയുടേതായി എന്തെങ്കിലും പുറത്ത് വന്നാൽ ആവേശത്തോടെ തന്നെ പ്രേക്ഷകർ അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും തന്നെ ഉദാഹരണം. ട്രെയിലർ റിലീസ് ചെയ്ത് ഏഴ് മണിക്കൂറിനുള്ളിൽ ഒരു കോടിയിലധം പേരാണ് വീഡിയോ കണ്ടത്.
ഇപ്പോൾ ബാഹുബലിയിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. സാഹോരേ ബാഹുബലി എന്ന ഗാനത്തിന്റെ വീഡിയോ ആണ് എത്തിയിരിക്കുന്നത്.

ഏപ്രിൽ 28 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. എന്നാൽ ഏപ്രിൽ 27 ലണ്ടനിൽ എലിസബത്ത് രാജ്ഞി പങ്കെടുക്കുന്ന പരിപാടിയിൽ ചിത്രത്തിന്റെ പ്രത്യേക ഷോ ഉണ്ടാകുമെന്ന് സൂചനയുണ്ട്.