ബാഹുബലി 2 പണംവാരാന്‍ തുടങ്ങി; സാറ്റ്‌ലൈറ്റ് അവകാശത്തിനു ലഭിച്ചത് 51 കോടി

ബാഹുബലി 2. സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം സോണി എന്റര്‍ടെയ്ന്‍മെന്റ് സ്വന്തമാക്കിയിരിക്കുന്നത് 51 കോടി രൂപയ്ക്ക്.

ബാഹുബലി 2 പണംവാരാന്‍ തുടങ്ങി; സാറ്റ്‌ലൈറ്റ് അവകാശത്തിനു ലഭിച്ചത് 51 കോടി
prabhas

ബാഹുബലി 2. സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം സോണി എന്റര്‍ടെയ്ന്‍മെന്റ് സ്വന്തമാക്കിയിരിക്കുന്നത് 51 കോടി രൂപയ്ക്ക്. ഒരു ഇന്ത്യന്‍ പ്രാദേശികചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് സിനിമ നേടിയിരിക്കുന്നത്. ഒപ്പം വന്‍ സാറ്റ്‌ലൈറ്റ് തുകകള്‍ നേടിയിട്ടുള്ള ഹിന്ദി സിനിമകള്‍ക്കൊപ്പവും എത്തിയിരിക്കുകയാണ് ബാഹുബലി 2.

സ്റ്റാര്‍ ഇന്ത്യയായിരുന്നു 45 കോടിക്ക് ആദ്യഭാഗത്തിന്റെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. തെലുങ്കു സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് തുക കിട്ടിയ ചിത്രം കൂടിയാണിത്. രണ്ടു ഭാഗങ്ങള്‍ക്കും കൂടി 25 കോടി രൂപയാണ് മാ ടിവി നല്‍കിയത്.ചിത്രത്തിന്റെ വിദേശ വിതരണാവകാശത്തിനും വന്‍തുകയാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് .ചിത്രം 2017 ഏപ്രില്‍ 28നാണ് ചിത്രം തീയറ്ററുകളിലെത്തുക.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം