കട്ടപ്പ ബാഹുബലിയെ കുത്തിയശേഷം എന്ത് സംഭവിച്ചു; ‘ബാഹുബലി ദ കണ്‍ക്ലൂഷ’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

0

‘ബാഹുബലി’ സിനിമയുടെ രണ്ടാംഭാഗമായ ‘ബാഹുബലി ദ കണ്‍ക്ലൂഷ’ന്റെ ട്രെയിലര്‍ സംവിധായകൻ രാജമൗലി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു . ലോക സിനിമയില്‍ ആദ്യമായാണ് പ്രേക്ഷകര്‍ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇത്രയും ആകാംഷയോടെ കാത്തിരുന്നത്. ഏപ്രിലില്‍ തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറാണിത് .ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പടെ 250-300 സ്ക്രീനുകളിൽ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. രണ്ട് മിനിറ്റും 24 സെക്കന്റുമുള്ള ട്രെയിലറില്‍ യുദ്ധ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.പ്രധാന കഥാപാത്രങ്ങളായ പ്രഭാസ്, റാണ ദഗുപതി, രമ്യ കൃഷ്ണന്‍, അനുഷ്‌ക, സത്യരാജ്, നാസര്‍ എന്നിവരെല്ലാം ട്രെയിലറിലുണ്ട്. ആദ്യ ഭാഗത്തില്‍ തിളങ്ങിയ തമന്നയെ ട്രെയിലറില്‍ കാണിച്ചിട്ടില്ല. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിന് ചില സൂചനകള്‍ ട്രെയിലര്‍ നല്‍കുന്നുണ്ട്.