ബക്രീദ് പൊതു അവധി ബുധനാഴ്ചത്തേയ്ക്ക് മാറ്റി

0

തിരുവനന്തപുരം: സംസ്ഥാനത്തു ബക്രീദ് പൊതു അവധി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 21ന് ആണ് സംസ്ഥാനത്ത് വലിയ പെരുന്നാള്‍. മുൻ അറിയിപ്പ് പ്രകാരം ചൊവ്വാഴ്ച ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ച ആണ്. ബക്രീദ് പ്രമാണിച്ച്‌ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിൽ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

നിയന്ത്രണങ്ങൾക്ക് വിധേയമായി ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിലും ഇന്ന് കടകൾ തുറക്കും. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണില്‍ നൽകിയ ഇളവുകള്‍ നാളെയും കൂടി തുടരും.എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.