ബാലഭാസ്‌ക്കര്‍ വിടപടഞ്ഞു

1

സംഗീതലോകത്തെ അതുല്യ പ്രതിഭ 
ബാലഭാസ്‌ക്കര്‍ വിടപടഞ്ഞു. 
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ  (40) അന്ത്യം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു.   ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനിബാല നേരത്തേ മരിച്ചിരുന്നു. അപകടത്തില്‍ ഭാര്യ ലക്ഷ്മിക്കും സാരമായി പരിക്കേറ്റിരുന്നു. വയനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്ന ബാലഭാസ്‌ക്കര്‍ ഒട്ടേറെ മലയാള സിനിമയിലും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരുന്നു. 
അപകടത്തില്‍ ബാലഭാസ്ക്കറിനും മകള്‍ക്കുമൊപ്പം പരിക്കേറ്റ ഭാര്യ ലക്ഷ്മിയുടെ നിലയും ഗുരുതരമാണ്.


ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയില്‍ ഇന്നലെ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലൂം പുലര്‍ച്ചെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബിസ്മില്ലാ പുരസ്‌ക്കാരം അടക്കമുള്ള അനേകം സംഗീത പുരസ്‌ക്കാരം നേടിയിട്ടുള്ള അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി അനേകരാണ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.


വാഹനാപകടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ അപകടത്തിന് ശേഷം ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു. മൂന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്ന അദ്ദേഹത്തിന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത് വെന്റിലേറ്റര്‍ ഉപയോഗിച്ചായിരുന്നു.