നടൻ ബാലയുടെ പിതാവ് അന്തരിച്ചു

0

നടൻ ബാലയുടെ പിതാവ്, നിർമാതാവും സംവിധായകനും അരുണചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍(72) ചെന്നൈയിൽ അന്തരിച്ചു. അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ. മൂന്നു മക്കളാണുള്ളത്. മൂത്ത മകൻ തമിഴ് ചലച്ചിത്ര സംവിധായകൻ ശിവ. രണ്ടാമത്തെ മകനാണ് ബാല, ഒരു മകൾ, ശാസ്ത്രജ്ഞയായി ജോലി നോക്കുന്നു.

സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെൻഡറി മേഖലയിൽ നാന്നൂറിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ് ജയകുമാർ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. ശവസംസ്കാരം ശനിയാഴ്ച ചെന്നൈയിൽ വച്ച് നടക്കും.