ഇന്ന് കർക്കടക വാവ്: പിതൃപുണ്യം തേടി ആയിരങ്ങൾ വീട്ടുമുറ്റങ്ങളിൽ ബലിതര്‍പ്പണം നടത്തി

0

ഇന്ന് കര്‍ക്കടക വാവ്… കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പിതൃപരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി ആളുകൾ ഇക്കുറി വീട്ടുമുറ്റങ്ങളിൽ ബലിതർപ്പണം ചെയ്തു. സംസ്ഥാനത്തെ പുണ്യസ്നാന ഘട്ടങ്ങളിലൊന്നും ഇത്തവണ ബലിതർപ്പണം നടന്നില്ല. ഇത്തവണ കോവിഡ് ജാഗ്രതയുടെ ഭാഗമായിട്ടാണ് പുണ്യ സ്ഥലങ്ങൾ ഒഴിവാക്കി ആളുകൾ സ്വന്തം വീടുകളിൽ പിതൃക്കൾക്ക് ബലിയർപ്പിച്ചത്.

പുലർച്ചെ ഒന്നര മുതൽ വൈകിട്ട് 4.55 വരെയാണ് വാവ്നേരം. പുലർച്ചെ 3.30 മുതൽ 12 വരെ ബലിതർപ്പണം നടത്തുന്നതാണ് ഉത്തമം. ബലിതർപ്പണ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന പലരും ഓൺലൈനായും വിശ്വാസികൾക്ക് നിർദേശം നൽകി ചടങ്ങുകൾ നിർവഹിച്ചു.