ബംഗളൂരുവിലെ മഞ്ഞുമഴയ്ക്ക് പിന്നില്‍?; പെയ്യുന്നത് മാരകവിഷം

0

ബംഗളൂരു നഗരത്തിലെ മഞ്ഞു മഴയെ കുറിച്ചു നമ്മള്‍ ഇതിനോടകം കേട്ട് കാണും .ഈ വേനലിലും മഞ്ഞു പെയ്യുകയോ എന്ന് ആശ്ചര്യപെടുകയും ചെയ്തു .എന്നാല്‍ ഈ മഞ്ഞു മഴ വെറും മഞ്ഞല്ല മാരകവിഷപത ആണെന്നാണ് വിദഗ്ധര്‍ പറയുന്നത് .നഗരത്തിലെ ഏറ്റവും മലിനമായ വാർത്തൂർ തടാകത്തിലെ മാലിന്യം പതയായി പറന്നിറങ്ങിയതായിരുന്നു ആ മഞ്ഞുവീഴ്ച.

Image result for toxic foam bangalore

ബംഗളൂരു നഗരത്തിലെ മാലിന്യം അടിഞ്ഞ് മലിനമായ വാർത്തൂർ തടാകം സമീപകാലത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിഷമയമായ മാലിന്യം പതയായി ഉയർന്ന് നിരത്തിലേയ്ക്ക് കയറിയത് ചർച്ചയായിരുന്നു. ഒരുകാലത്ത് മുപ്പതോളം മത്സ്യയിനങ്ങൾ ഉണ്ടായിരുന്ന വർത്തൂർ തടാകത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് രണ്ട് ഇനങ്ങൾ മാത്രമാണ്. തടാകത്തിലെ ഉയർന്ന അളവിലുള്ള അമോണിയയുടേയും ഫോസ്ഫേറ്റിന്റേയും സാന്നിധ്യം ആണ് പതയുടെ രൂപത്തിൽ ഉയർന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മാലിന്യം അടിയുന്നത് വർത്തൂർ തടാകത്തിലാണ്. തടാകത്തിനരിലൂടെ സ്ഥിരമായി  യാത്ര ചെയ്യുന്നവർക്ക് ചൊറിച്ചിലും ത്വക്ക് രോഗങ്ങളും ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.