ബംഗ്ലാദേശില്‍ വന്‍ സ്‌ഫോടനം: ഏഴ് മരണം, 50 പേര്‍ക്ക് പരിക്ക്

1

ബംഗ്ലാദേശില്‍ ഉഗ്രസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹുനില വാണിജ്യകെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ധക്കയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് വ്യക്തമല്ല. അൻപതോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്‌ഫോടനത്തില്‍ രണ്ടുബസുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ 29 പേരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് കമ്മീഷണര്‍ ഷാഫിഖ് ഇസ്ലം സംഭവ സ്ഥാലം സന്ദര്‍ശിച്ചു.