ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാക്കിബുല്‍ ഹസന് ഐ.സി.സി വിലക്ക്

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാക്കിബുല്‍ ഹസന് ഐ.സി.സി വിലക്ക്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ഷാക്കിബ് അല്‍ ഹസനെ രണ്ടുവര്‍ഷത്തേക്ക് ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തു.
ഒത്തുകളിക്ക് പണം വാഗ്ദാനം ചെയ്ത് വാതുവെപുകാര്‍ സമീപിച്ചത് ഐ.സി.സിയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഐ.സി.സി അഴിമതി വിരുദ്ധ വിഭാഗം ഉന്നയിച്ച ആരോപങ്ങള്‍ ശരിയാണെന്ന് ഷാക്കിബ് സമ്മതിക്കുകയായിരുന്നു.

രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഷാക്കിബിനെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം അദ്ദേഹം ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചില്ലെന്നതാണ് സസ്‌പെന്‍ഷനു കാരണം. ഇത് ഐ.സി.സി നിയമത്തിനെതിരാണ്. ഞായറാഴ്ച തുടങ്ങുന്ന ഇന്ത്യന്‍ പര്യടനം മുതല്‍ ഷാക്കിബിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടങ്ങും. ഇതില്‍ ആദ്യത്തെ ഒരുവര്‍ഷം നിര്‍ബന്ധമായും വിലക്ക് അനുഭവിക്കേണ്ട കാലയളവാണ്.

അക്കാലയളവില്‍ ഐ.സി.സി നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും അച്ചടക്കത്തോടെ പെരുമാറുകയും ചെയ്താല്‍ രണ്ടാംവര്‍ഷത്തില്‍ നിന്ന് ഇളവ് ലഭിക്കുകയും ഉടന്‍ കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിക്കുകയും ചെയ്യും.വിലക്കില്‍ വിഷമമുണ്ടെന്നും തന്റെ ഉത്തരവാദിത്വം നിറവേറ്റാത്തതിന്റെ പേരിലുണ്ടായ നടപടി അംഗീകരിക്കുന്നതായും ഷാക്കിബ് പറഞ്ഞു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം