ബിജെപി പോസ്റ്ററില്‍ അഭിനന്ദന്‍; പാർട്ടിക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി പോസ്റ്ററില്‍ അഭിനന്ദന്‍; പാർട്ടിക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
BJP-Puts-Abhinandan-on-Posters_710x400xt

ഡൽഹി: സൈനികരുടെ ചിത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിലും പ്രചാരണത്തിലും ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിറകെയാണ്മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്.

ഡൽഹി ഉൾപ്പെടെയുള്ള വൻ നഗരങ്ങളിലെ വലിയ ബോർഡുകളിലാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ ചിത്രങ്ങള്‍ക്ക് പുറമെ അഭിനന്ദന്റെ ചിത്രവും ഉപയോഗിച്ചത്. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപി പോസ്റ്ററില്‍ ഉപയോഗിച്ചത് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താക്കീതുമായി കമ്മീഷന്‍ രംഗത്തെത്തിയത്.

2013ൽ തന്നെ ഇതിന് വിലക്കുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. 2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ല. ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ