വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത്‌ ബാര്‍ക് നിര്‍ത്തി

0

ന്യൂഡൽഹി: വാർത്താചാനലുകളുടെ പ്രതിവാര റേറ്റിങ് പ്രസിദ്ധീകരിക്കുന്ന നടപടി മൂന്നുമാസത്തേക്ക് നിർത്തിവെക്കുന്നതായി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) അറിയിച്ചു. ഹിന്ദി, റീജണല്‍, ഇംഗ്ലീഷ് ന്യൂസ്, ബിസിനസ് ന്യൂസ് തുടങ്ങി എല്ലാ ചാനലുകളും ഇതില്‍ ഉള്‍പ്പെടും.

റിപ്പബ്ലിക് ടിവി അടക്കം മൂന്നു ചാനലുകൾ ടിആർപി റേറ്റിങ് തട്ടിപ്പ് നടത്തിയതായി കാട്ടി മുംബൈ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ സംവിധാനത്തിലെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഏജൻസി അറിയിച്ചു. റേറ്റിങ് പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം റേറ്റിംങ് പുനരാരംഭിക്കും.