കേരള മീഡിയ അക്കാദമിയുടെ 2020 ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്‌കാരം ബര്‍ഖാ ദത്തിന്

0

കേരള മീഡിയ അക്കാദമിയുടെ 2020 ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്‌കാരം ബര്‍ഖാ ദത്തിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൊവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനമാണ് ബര്‍ഖാ ദത്തിന് അര്‍ഹയാക്കിയതെന്ന് ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. ഇതോടൊപ്പം 26 പേര്‍ക്ക് മീഡിയാ അക്കാദമി ഫെലോഷിപ്പും പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിനു മാതൃഭൂമി സബ്എഡിറ്റര്‍ റെജി നായരും ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ദിനേശ് വര്‍മ്മയും അര്‍ഹരായി.

75,000 രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പ് എട്ടു പേര്‍ക്കാണ്. പതിനായിരം രൂപ വീതമുള്ള പൊതുഗവേഷണ ഫെലോഷിപ്പിനു 16 പേരെ തെരഞ്ഞെടുത്തതായും ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.