ബാർ തുറക്കാം: ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി

0

തിരുവനന്തപുരം: ഇന്നു നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതിന് തീരുമാനം. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു.

രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കു മാത്രമാണ് പ്രവേശനാനുമതി. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. എസി പ്രവര്‍ത്തിപ്പിക്കരുതെന്നു നിര്‍ദേശമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

പ​കു​തി ഇ​രു​പ്പി​ട​ങ്ങ​ളി​ൽ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ തിയെ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ ഇന്ന​ത്തെ യോ​ഗ​വും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. തി​യെറ്റ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. തിയെറ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ സി​നി​മ സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.