ബാഷ ഒരു ‘തടവെ’ കൂടി തീയറ്ററുകളിലേക്ക്

0
basha-movie

രജനികാന്തിന്‍റെ ഇത്തവണത്തെ പിറന്നാളിന് ഒരു പ്രത്യേകതയുണ്ട്. രജനിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രം ബാഷ ഒരിക്കല്‍ കൂടി തീയറ്ററില്‍ ചെന്ന് കാണാനുള്ള അവസരമാണ് തന്‍റെ ആരാധകര്‍ക്ക് രജനി കാത്ത് വച്ചിരിക്കുന്ന സമ്മാനം.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് രജനീകാന്തിന്റെ ഹിറ്റ് ചിത്രം ബാഷ വീണ്ടും തീയറ്ററിലെത്തുന്നത്. രജനികാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുക. രജനിയുടെ അറുപത്തിയാറാമത്തെ പിറന്നാള്‍   ആണ് അന്ന്.
സുരേഷ് കൃഷ്ണയായിരുന്നു ബാലയുടെ സംവിധായകന്‍. ഹിറ്റ് ഡയലോഗുകളും പാട്ടുകളും കൊണ്ട് ഇന്നും പ്രേക്ഷകരുടെ ഹിറ്റ് ചാര്‍ട്ടിലാണ് ബാഷയുടെ സ്ഥാനം. 1995 ലാണ് ബാഷ ഇറങ്ങിയത്. ബാഷയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്ന അവസരത്തിലാണ് ഇപ്പോള്‍ ആദ്യ പടത്തിന്റെ രണ്ടാം വരവും!!

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.