ചെലവ് ചുരുക്കാന്‍ നാല് ഓണ്‍ലൈന്‍ പതിപ്പു

ചെലവ് ചുരുക്കലിന്റെ ഭാഗമായി ബിബിസി തങ്ങളുടെ നാല് ഓണ്‍ലൈന്‍ സൈറ്റുകള്‍ നിര്‍ത്തലാക്കുന്നു

ചെലവ് ചുരുക്കലിന്റെ ഭാഗമായി ബിബിസി തങ്ങളുടെ നാല് ഓണ്‍ലൈന്‍ സൈറ്റുകള്‍ നിര്‍ത്തലാക്കുന്നു . പതിനഞ്ചു മില്യന്‍ പൗണ്ടിന്റെ കുറവു പരിഹരിക്കാനാണ് ബ്രിട്ടന്റെ ഔദ്യോഗിക മാധ്യമം തങ്ങളുടെ സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നത്.

ബിബിസി ഫുഡ്, ന്യൂസ് മാഗസിന്‍, ന്യൂസ് ബീറ്റ്, ഐവണ്ടര്‍ എന്നീ സൈറ്റുകളാണ് അടച്ചുപൂട്ടുന്നത്. ബിബിസിയുടെ ട്രാവല്‍ സൈറ്റും അടച്ചു പൂട്ടാനാണ് നീക്കം. ഡിജിറ്റല്‍ റേഡിയോയുടെ സോഷ്യല്‍ മീഡിയ സാന്നിധ്യവും കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫുഡ് വെബ്‌സൈറ്റിലെ 11,000ത്തോളം പാചകക്കുറിപ്പുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്നും ബിബിസി വ്യക്തമാക്കി.നാല് സൈറ്റുകള്‍ക്ക് പുറമെ ഡിജിറ്റല്‍ റേഡിയോ, മ്യൂസിക് എന്നിവയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും കുറയ്ക്കും. ബിബിസി ന്യൂസ് മാഗസിന്‍ സൈറ്റ് ബിബിസിയുടെ വാര്‍ത്താ സൈറ്റിലെ ഒരു പേജാക്കി മാറ്റി. കമ്പനിയുടെ ട്രാവല്‍ സൈറ്റും പൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്ബീറ്റിന്റെ സൈറ്റും ആപ്പും ഇനി മുതല്‍ ലഭിക്കില്ല. പകരം ബിബിസി ന്യൂസ് ഓണ്‍ലൈന്‍ സൈറ്റിലെ വിവരങ്ങള്‍ മാത്രമാകും ഇനി ആപ്പ് വഴി ലഭിക്കുക.  നാല് സൈറ്റുകള്‍ പൂട്ടുക വഴി ഒന്നര കോടി യൂറോയുടെ ( ഏകദേശം 113 കോടി രൂപ) ചെലവ് വെട്ടിക്കുറയ്ക്കാനാകുമെന്നാണ് ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍) കണക്കുകൂട്ടുന്നത്.

Read more

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്