മലേഷ്യയിൽ പോകുന്പോൾ ഇതൊന്നും മിസ് ചെയ്യല്ലേ….

0

സഞ്ചാരികളുടെ സ്വർഗ്ഗമാണ് മലേഷ്യ എന്നതിൽ ഒരാൾക്കും തർക്കമില്ല. എങ്കിലും അവിടെ ഓരോ യാത്രികനും ഒരിക്കലും മിസ് ചെയ്ത്കൂടാത്ത ചില സ്ഥലങ്ങൾ കൂടിയുണ്ട്. ആ കൂട്ടത്തിലാണ് ഈ പത്ത് സ്ഥലങ്ങൾ. അവയേതെന്ന് അറിയാം
സസരൻ,ക്വാലാ സെലാങ്ങോർ
ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി സ്ഥിതിചെയ്യുന്നത് ഇവിടെയാzണ്. നമ്മൾ മുഖം നോക്കുന്ന കണ്ണാടിയെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ. ഇത് സസരനിലെ കടലിനെ കുറിച്ചാണ് പറയുന്നത്. ഒറ്റ നോട്ടത്തിൽ ആകാശം കടലിൽ വീണ പോലെ തോന്നാം. പക്ഷേ ആകാശത്തിന്റെ പ്രതിബിംബമാണ് നമ്മൾ കാണുന്നതെന്ന് മാത്രം. മിറർ ഇൻ ദ സ്കൈ എന്ന ടാഗ് ലൈനോടെയല്ലാതെ സസരനെന്ന പ്രദേശത്തെ നമുക്ക് മനസിൽ അടയാളപ്പെടുത്താൻ സാധിക്കുകയേ ഇല്ല.

z

ജെം ഐലന്റ്, തെരങ്ങാനു

പെന്നിസ്വിലാർ ഐലന്റിലെ കിഴക്ക് തീരത്തെ സ്വകാര്യ ഐലന്റാണിത്. തൂവെള്ള നിറത്തിലെ മണലും, കണ്ണീർ പോലെ തെളിഞ്ഞ ജലവും, പവിഴപുറ്റുകളും കൊണ്ട് നിറഞ്ഞ പ്രകൃതി രമണീതയുടെ നേർ പര്യായമാണ് ഈ സ്ഥലം. സമുദ്രസന്പത്ത് കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം.

ബാലിക് പുലോ, പെനാങ്ക്

പെനാങ്ക് ദ്വീപിലെ ഒരു സിറ്റിയാണിത്. കാർഷിക കാഴ്ചകൾക്ക് പച്ചപ്പൊരുക്കുന്ന സ്ഥലമാണ് ബാലിക് പുലോ. ഡ്യൂറിയാൻ പഴങ്ങൾക്ക് പേരുകേട്ടതാണിവിടം. മെയ് ആഗസ്റ്റ് മാസത്തിലാണ് ഡ്യൂറിയാൻ പഴങ്ങൾ ഉണ്ടാകുക. ഈ സമയത്താണ് ഇങ്ങോട്ട് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുക. ആടിന്റെ ഫാമുകളും, കുതിര ലയങ്ങളും, ജാതിക്കയ്ക്കും ഇവിടം പ്രശസ്തമാണ്.

തെലുക് സെനാൻഗിൻ, പെറാക്

ശാന്തമായി യാത്ര ആസ്വദിക്കാനൊരിടം അതാണ് ഒറ്റവാക്കിൽ തെലുക് സെനാൻഗിൻ. വിശാലമായ കടൽത്തീരവും അസ്തമയ കാഴ്ചകളും സഞ്ചാരികളുടെ മനസ് കുളിർപ്പിക്കും. ആമ സംരക്ഷണ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു. ബോട്ട് വാടയ്ക്ക് എടുത്ത് ഫിഷിംഗിന് പോകാനുള്ള സൗകര്യവും ഇവിടെയുണ്ട്.

സുങ്കായിലിമ, സെലാങ്കൂർ

ഒരു ചെറിയ മത്സ്യ ബന്ധന ഗ്രാമമാണിത്. കടൽ വിഭവങ്ങളുടെ രുചിക്കൂട്ടാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ഇവിടെ മോട്ടോർ വാഹനങ്ങൾ അനുവദിക്കില്ല. പകരം സൈക്കിലും ഇലക്ട്രിക്ക് സ്കകൂട്ടറുകളുമാണ് നിരത്തുകളിൽ കാണാനാവുക. കടൽ മാർഗ്ഗം മാത്രമാണ് ഇവിടേക്ക് എത്തിച്ചേരാനാവുക

പെന്റായി കഹായ ബുലൻ, കെലാന്റൻ

മൂൺ ലൈറ്റ് ബിച്ച് എന്നും ഇവിടം അറിയപ്പെടുന്നു. സൺ ബാത്ത്, വാട്ടർ സ്പോട്ടിംഗ്. പട്ടം പറത്തൽ എന്നിവയാണ് ഇവിടുത്തെ പ്രധാന വിനോദങ്ങൾ. നിരവധി ഫുട് സ്റ്റാളുകളും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. തനത് വിഭവങ്ങളായ കെറോകോലെകോർ, സതാർ, നാസി കെറാബു തുടങ്ങിയവ ഇവിടെ എക്കാലവും പ്രശസ്തമാണ്.

കാമറൂൺ ഹൈലാന്റ്, പെഹാങ്

മലേഷ്യയിലെ പ്രധാന ടീ പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മലേഷ്യക്കാരുടെ മൂന്നാർ എന്ന് വേണമെങ്കിൽ പറയാം. പച്ചപ്പ് നിറഞ്ഞ മലകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. സ്ട്രോബെറി ഫാമുകളും ഇവിടെ കാണാം. സ്ട്രോബെറി സ്പാ, സ്ട്രോബറി ഓയിൽ ട്രീറ്റ്മെന്റ് തുടങ്ങിയവും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കാം.

ലേക്ക് കെനീർ, തെരങ്കാനു

തടാകങ്ങളുടെ ലോകം എന്ന് വിളിക്കാം ഈ പ്രദേശത്തെ. ബോട്ടിംഗാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന വിനോദം. പരന്പരാഗത ഹൗസ് ബോട്ടുകളും, ആധുനിക ബോട്ടുകളും സവാരിയ്ക്കായി തെരഞ്ഞെടുക്കാം. ഫിഷിംഗിനുള്ള സൗകര്യങ്ങളുെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

കാഞ്ചിംഗ് റിക്രിയേഷണൽ ഫോറസ്റ്റ് റെവാങ്, സെലങ്കോർ

പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള യാത്രയാണ് ഓരോ സഞ്ചാരിക്കും ഇങ്ങോട്ടേക്കുള്ള യാത്ര. ടെപ്ലർ പാർക്കിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടവും ചെറു നീരുറവകളും സഞ്ചാരികളുടെ കണ്ണിനെ മാത്രമല്ല മനസിനേയും കുളിരണിയിക്കും

സെമെനിഹ്, സെലങ്കോർ

ഇവിടുത്തെ പ്രത്യേക ഗ്രിൽ ഫിഷിന്റെ രുചി മാത്രം മതി മരണം വരെ ഈ സ്ഥലം ഓരോ സഞ്ചാരിയുടേയും മനസിൽ ഓർത്ത് വയ്ക്കാൻ. പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗിയും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്.