സല്‍മാന്‍ ഖാന്‍ ആകാന്‍ ഈ ഗെയിം കളിച്ചാല്‍ മതി

0

കഴിഞ്ഞ ദിവസം വരൂ നമുക്ക് ഒരു ഗെയിം കളിക്കാം എന്ന് സല്‍മാന്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഇത് ഇങ്ങനൊരു ഗെയിമിനായിരിക്കും എന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ ബീയിംഗ് സല്‍മാന്‍ എന്ന സല്‍മാന്‍ ഖാന്‍റെ ഒഫിഷ്യല്‍ ഗെയിമിലേക്കുള്ള ക്ഷണം ആയിരുന്നു അത്

ദബാംഗിലെ ചുല്‍ബുല്‍ പാണ്ഡേ, ഏക്താ ടൈഗറിലെ ടൈഗര്‍, പ്രേം രത്തന്‍ ദാന്‍ പായോ യിലെ പ്രേം എന്നീ സല്‍മാന്‍ കഥാപാത്രങ്ങളായി നമുക്ക് ഗെയിമില്‍ പങ്കെടുക്കാം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉള്ളവര്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് ഉപഭോക്താവിന് ആപ് സ്റ്റോറില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാം