ബയോഡാറ്റ എന്ന് പറഞ്ഞാല്‍ ദാ ഇതാണ്

0

സുമുഖ് മേത്തയുടെ ബയോഡാറ്റ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ബയോഡാറ്റ തന്നെയാണ് .പാരമ്പര്യ വഴികളില്‍ നിന്നും മാറി പുതിയൊരു പരീക്ഷണം തന്നെയാണ് ഇക്കാര്യത്തില്‍ സുമുഖു സ്വീകരിച്ചത് .എന്തായാലും കാര്യം സൂപ്പര്‍ഹിറ്റ്‌ എന്ന് മാത്രമല്ല ജോലിയും കൈയില്‍ ഇരുന്നു .ബാംഗ്ലൂര്‍ സ്വദേശിയായ ഈ 21 കാരന്‍ 20 പേജുള്ള ഒരു മാഗസിന്‍ മാതൃകയിലാണ്  തന്റെ  ബയോഡാറ്റ തയ്യാറാക്കിയത് .രാജ്യാന്തര മാഗസിനായ ജെന്റില്‍മാന്‍സ് ക്വാട്ടേര്‍ലി എന്ന മാഗസിനിലേയ്ക്കു വേണ്ടിയാണ് സുമുഖ് മേത്ത ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.

കണ്ടന്റ് റൈറ്റേഴ്‌സിന്റേയും ഗ്രാഫിക്ക് ഡിസൈനറുമാരുടേയും സഹായത്തോടെയാണ് സുമുഖ് ഇത് തയ്യാറാക്കിയത്. മൂന്ന് ആഴ്ചയെടുത്തു ഇത് പൂര്‍ത്തിയാകാന്‍.സംഭവം കണ്ടപാടെ കൂടുതല്‍ ചിന്തിക്കാതെ കമ്പനി ജെന്റില്‍മാന്‍സ് ക്വാട്ടേര്‍ലിയുടെ ലണ്ടന്‍ ഓഫീസില്‍ സുമുഖിന് ജോലി നല്‍കുകയും ചെയ്തു.ജെന്റില്‍മാന്‍സ് ക്വാട്ടേര്‍ലിയുടെ എഡിറ്റര്‍ ഇന്‍ ചീഫിന് സുമുഖിന്റെ മാഗസിന്‍ ബയോഡാറ്റാ കണ്ടതോടെ ഇന്റര്‍വ്യൂ പോലും ഇല്ലാതെയാണ് കക്ഷിയെ ജോലിക്ക് എടുത്തത് . സുമുഖ് യുവര്‍ പിച്ച് എന്ന ഒരു സ്ഥാപനം നടത്തുകയായിരുന്നു. പുതുമയുള്ളതും ക്രിയേറ്റീവുമായ ബയോഡാറ്റാ തയ്യാറാക്കുന്നതിന് ആളുകളെ സഹായിക്കുകയാണ് ഈ സ്ഥാപനത്തിലൂടെ സുമുഖ്. അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു  ബയോഡാറ്റയിലൂടെ കമ്പനിയെ ഞെട്ടിച്ച്ചതില്‍ അത്ഭുതപെടാനില്ലല്ലോ .