നടി ഭാനുപ്രിയയുടെ വീട്ടിൽ ചൈൽഡ് ലൈൻ റെയ്ഡ്; പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി: മനുഷ്യക്കടത്തെന്ന് സംശയം

നടി ഭാനുപ്രിയയുടെ വീട്ടിൽ  ചൈൽഡ് ലൈൻ റെയ്ഡ്; പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി: മനുഷ്യക്കടത്തെന്ന് സംശയം
maxresdefault

ഹൈദരാബാദ്: നടി ഭാനുപ്രിയയുടെ വീട്ടിൽ ചൈൽഡ് ലൈൻ പ്രവർത്തകർ റെയ്ഡ് നടത്തി.  റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ സാമൽകോട്ടിലെ ഒരു പെൺകുട്ടിയുടെ 'അമ്മ നൽകിയ പരാതിയിലാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ്  നടിയുടെ  വീട്ടിൽ റെയ്ഡ് നടത്തിയത്. മകൾക്ക് വേതനം നൽകുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നൽകിയത്. മകളെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാൾ തന്നെയാണ് എത്തിച്ചതെങ്കിൽ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിക്കുന്നു. എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു. മുമ്പ് പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള വീട്ടമ്മയാണ് നടിക്കെതിരെ പരാതിയുമായി രം​ഗത്ത് വന്നത്.  പൊലീസ് ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം