നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

0

നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.കന്നട നിർമ്മാതാവും ബിസിനസുകാരനുമായ നവീൻ ആണ് വരൻ. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

തൃശ്ശൂരിൽ വച്ചാണ് വിവാഹ നിശ്ചയം ലളിതമായ രീതിയിൽ കഴിഞ്ഞത്. പതിനാറ് പേരാണ് ചടങ്ങിനെത്തിയത്. കന്നട ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. നടി മഞ്ജു വാര്യർ ചടങ്ങിൽ പങ്കെടുത്തു. വിവാഹം ഉടനെയുണ്ടാകില്ലെന്നാണ് സൂചന.

ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് നവീൻ ആയിരുന്നു. ഭാവനയുടെ അച്ഛന്റെ മരണവും, നവീന്റെ അമ്മയുടെ മരണവുമാണ് വിവാഹം ഇത്രയും നാൾ നീട്ടിക്കൊണ്ട് പോയത്. ഭാവനയുടെ അച്ഛന്റെ മരണത്തിന് മുന്പായി തന്നെ വിവാഹ കാര്യത്തിൽ തീരുമാനം എടുത്തതായി ഭാവനയും അമ്മയും നേരത്ത വ്യക്തമാക്കിയിരുന്നു.