ഭാവന ഇനി നവീനിനു സ്വന്തം; വീഡിയോ

1

നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്‍. നഗരത്തിലെ അമ്പലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്.

സ്വര്‍ണ്ണവര്‍ണ്ണമുള്ള സാരിയും ആന്റിക്ക് ആഭരണങ്ങളും അണിഞ്ഞാണ് അതിസുന്ദരിയായി ഭാവന വിവാഹവേദിയില്‍ എത്തിയത്.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി രാവിലെ തൃശൂര്‍ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററിലും ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കായി തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലും സത്കാര ചടങ്ങുകള്‍ നടക്കും. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ് ഭാവനയുടെ മേയ്ക്കപ്പ്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മില്‍ 5 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. തൃശൂരിലെ വീട്ടില്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു. വിവാഹം എല്ലാവരേയും അറിയിച്ച് നടത്തുമെന്ന് ഭാവന പ്രതികരിക്കുകയും ചെയ്തിരുന്നു.