ബ്ലാക്ക്പാന്തർ സിനിമയിലെ നായകന്‍ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു

0

ലോസ് ആഞ്ജലിസ്: പ്രശസ്ത ഹോളിവുഡ് നടനും ബ്ലാക്ക് പാന്തര്‍ സിനിമയിലെ നായകനുമായ ചാഡ്വിക് ബോസ്മാന്‍(43) അന്തരിച്ചു. വയറ്റിലെ അര്‍ബുദത്തെത്തുടര്‍ന്നാണ് ഏറെ നാളായി ചികിത്സയിലായിരുന്നു ബോസ്മാൻ. ലോസ് ആഞ്ജലിസ്സിലെ സ്വവസതിയിലായിരുന്നു അന്ത്യം.

ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്‌സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാൻ 2016ലെ ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെയാണ് ശ്രദ്ധേയനാവുന്നത്. പിന്നീട് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ , അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.