ഈജിപ്തിൽ പിരമിഡുകള്‍ക്ക് സമീപം സ്‌ഫോടനം

0

കെയ്റോ: ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു ബസ് കടന്നുപോയപ്പോള്‍ പൊട്ടിത്തെറിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. വിയറ്റ്നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്. രണ്ടുപേരുടെ നിലഗുരുതരമാണ്‌. വിയറ്റ്നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കാതെയാണ് ടൂറിസ്റ്റ് ബസ് സ്ഫോടനമുണ്ടായ റോഡിലൂടെ കടന്നുപോയതെന്ന് ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പ്രതികരിച്ചു. ഐ.എസ്. അടക്കമുള്ള തീവ്രവാദ സംഘടനകളാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.