ബ്ലൂവെയ്ല്‍ ഇര കേരളത്തിലും

0

ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയ്‌ലിന്റെ ഇര കേരളത്തിലും. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 26ന് ജീവനൊടുക്കിയ പതിനാലുകാരന്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഇരയെന്ന് സംശയം. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.മരണത്തെക്കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് മനോജിന്റെ അമ്മ ഇയാളുടെ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി.

ബ്ലൂവെയ്ല്‍ ഗെയിമിന്റെ ടാസ്‌കുകളില്‍ പറയുന്ന ഘട്ടങ്ങള്‍ മനോജ് പൂര്‍ത്തിയാക്കിയതായാണ് വിവരം. കളി തുടങ്ങിയ ശേഷം മനോജ് രാത്രിയില്‍ ഒറ്റയ്ക്ക് സെമിത്തേരിയില്‍ പോയിരുന്നു. ഒറ്റയ്ക്ക് എവിടെയും പോകാതിരുന്ന മകന്‍ കടല്‍ കാണാന്‍ പോയി. കയ്യില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ കോറി. നീന്തല്‍പോലും അറിയാത്തവന്‍ പുഴയില്‍ ചാടിയെന്നും രാത്രി സമയത്ത് സെമിത്തേരിയില്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് പതിവായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

പിന്നേയുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.