“ബ്ലൂടൂത്ത്” – മലയാളം മ്യൂസിക്ക് വീഡിയോ ആൽബം

0

കൊച്ചി: ജീൻ മീഡിയ നിർമ്മിക്കുന്ന ” ബ്ലൂടൂത്ത് ” എന്ന മലയാളം മ്യൂസിക്ക് വീഡിയോ ആൽബം ഉടൻ റീലീസിന് ഒരുങ്ങുന്നു .

നിരവധി പുതുമുഖ അഭിനേതാക്കളും, പുതുമുഖ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ഈ മ്യൂസിക്ക് വീഡിയോ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് പുതുമുഖങ്ങളായ ഗോകുൽ തങ്കമണി, അമൃതരാജു, മാസ്റ്റർ ശ്രീ പഥ് തുടങ്ങിയവരാണ്.

പ്രണയത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ട് അണിയിച്ചൊരുക്കുന്ന ഈ പ്രണയഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് സെബി മലയാറ്റൂർ ആണ് . നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിട്ടുള്ള സെബി മലയാറ്റൂരിന്റെ ആദ്യ പ്രണയഗാനമാണ് ബ്ലൂടൂത്ത് .

“സരിഗമപാ” എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ഏറെ ജന ശ്രദ്ധനേടിയഗായകൻ”അശ്വിൻ” ആണ് ബ്ലൂടൂത്തിലെഗാനം ആലപിച്ചിരിക്കുന്നത്

തന്റെ പ്രൊജക്ടുകളിൽ വ്യത്യസ്തതയും ,പുതുമയും,പുതുമുഖങ്ങൾക്ക് ഏറെ അവസരങ്ങളും നൽകുകയും ചെയ്യുന്ന സംവിധായകനും, തിരക്കഥാകൃത്തുമായ പ്രവീൺ കൂട്ടു മഠം ആണ് “ബ്ലൂടൂത്തി”ന്റെസംവിധായകൻ. ഇദ്ദേഹം മുൻവർഷത്തെ പ്രണയ ദിനത്തിൽ കഥയും തിരക്കഥയും ഒരുക്കിയ “യാറൗഹി” എന്ന ഷോർട്ട് ഫിലിം ജനശ്രദ്ധ നേടിയിരുന്നു.

രചന, സംഗീതം : സെബി മലയാറ്റൂർ
ആലാപനം : അശ്വിൻ
നിർമ്മാണം : ജീൻ മീഡിയ
സംവിധാനം :പ്രവീൺകൂട്ടുമഠം
ക്യാമറ : ജിനോയ് ഡൊമനിക്
എഡിറ്റർ : ബെർണാൾഡ്
ആർട്ട് ഡയറക്ടർ :സംഗീത് കുമാർ മാർത്താലി
മേക്കപ്പ് :അനൂപ്.കെ.എസ്സ്
വസ്ത്രാലാങ്കാരം : പ്രിയ സംഗീത്
അസോസിയേറ്റ് ഡയറക്ടർ : വിപിൻ ഒറ്റപ്പാലം
പ്രൊഡക്ഷൻ കൺട്രോളർ : അമൽ മുടക്കുഴ
സ്റ്റിൽസ് : ബിബിൻ വർഗ്ഗീസ്
പരസ്യകല : അജീഷ് കീഴില്ലം