ബിഎംഡബ്ലിയുവിന്റെ അപകടരഹിതമായ കിടിലന്‍ ബൈക്ക് വരുന്നു

0

ബിഎംഡബ്ല്യു മോട്ടോറാഡ് വിഷന്‍ നെക്സ്റ്റ് 100 വരുന്നു. ബിഎംഡബ്ലിയു  കമ്പനിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റവും പുതിയ മോഡല്‍ ബൈക്ക് വിപണിയിലെത്തിക്കുന്നു.

അപകടരഹിതമായ വാഹനം എന്നതാണ് ബിഎംഡബ്ലിയു ബൈക്കിന്റെ പ്രധാന ആശയം. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിരിക്കുമ്പോഴും ബാലന്‍സിങ്ങിനെ ഓട്ടോമാറ്റിക് ആയി സഹായിക്കുന്ന വിധത്തില്‍ സ്റ്റെബിലിറ്റി നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഈ ബൈക്കിനുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത്, വണ്ടിയെ ബാലന്‍സ് ചെയ്ത് നേരെ നിര്‍ത്താനുള്ള ശ്രമം റൈഡറില്‍ നിന്ന് ഒഴിവാക്കി വാഹനത്തിന് നല്‍കിയിരിക്കുകയാണ്. ബാലന്‍സിങ് പ്രശ്‌നമല്ലാത്തിടത്തോളം കാലം വണ്ടി മറിഞ്ഞു വീഴാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് കമ്പനി പറയുന്നത്. ബൈക്ക് ഓടിക്കുമ്പോള്‍ റൈഡറിന് വേണ്ട ടിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ബൈക്കിന് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.