ഭക്ഷണക്രമീകരണം നടത്തി ശരീരസൗന്ദര്യം വര്‍ധിപ്പിക്കാൻ നോക്കിയതാ…; ബോഡി ബിൽഡറുടെ വയറു തിരിഞ്ഞു പോയി!

0

ശരീരസൗന്ദര്യം കൂട്ടുന്ന കാര്യത്തിൽ എന്ത് പെടാപാട് ചെയ്യാനും നമ്മളൊരുക്കമാണ് അത് ആണാണെങ്കിലും ശരി പെണ്ണാണെങ്കിലും ശരി. ഇപ്പോഴിതാ പ്രോട്ടീന്‍ ഡയറ്റ് നോക്കിമസിലുകള്‍ പെരുപ്പിക്കാനും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും നോക്കിയ ബോഡിബില്‍ഡറുടെ വയറ് തിരിഞ്ഞുപോയി.കഠിനമായ ഡയറ്റ് മൂലം തിരിഞ്ഞുപോയ വയറ് നേരെയാക്കാന്‍ ഒടുവില്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവന്നു.

ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയായ സിയന്‍ റ്റിയെര്‍നി എന്ന 34കാരനായ ബോഡിബിൽഡറാണ് ശസ്ത്രക്രിയക്ക് വിധേയനായത്.ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ വിജയിയാകാന്‍ വേണ്ടിയാണ് സിയാൻ ഈ കഠിനപരിശ്രമം നടത്തിയത്. ശരീരപുഷ്ടിക്ക് വേണ്ടി അമിതമായി ആശ്രയിച്ച പ്രോട്ടീന്‍ ഡയറ്റാണ് സിയന് പണി കൊടുത്തത്!

2017 മുതല്‍ ബോഡി ബില്‍ഡിംഗ് രംഗത്ത് സജീവമായിരുന്നു സിയന്‍ ചില മത്സരങ്ങളിലൊക്കെ ആദ്യ നാലുപേരില്‍ ഒരാളായെങ്കിലും ഒന്നാം സ്ഥാനമായിരുന്നു സിയന്‍റെ ലക്ഷ്യം. ആഴ്ച്ചയില്‍ മൂന്നോ നാലോ ദിവസം ജിമ്മില്‍ പോയിരുന്ന സിയന്‍ അങ്ങനെ എന്നും ജിമ്മില്‍ പോയിത്തുടങ്ങി.. മിസ്റ്റര്‍ യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ശിക്ഷണത്തിലായിരുന്നു പിന്നെ സിയന്‍റെ ജീവിതം. അന്ന് മുതല്‍ പ്രോട്ടീന്‍ ഡയറ്റാണ് സിയാൻ ഫോളോ ചെയ്തിരുന്നത്.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വയറുവേദന കലശലാവുകയും ഒടുവിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമായപ്പോൾ കുടൽ തിരിഞ്ഞുപോയെന്ന് കണ്ടെത്തുകയുമായിരുന്നു.എത്രയും വേഗം എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സിയന്‍രെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് അവര്‍ മനസ്സിലാക്കി. ഒടുവില്‍ സിയന്‍റെ വയറ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ തന്നെ വേണ്ടി വന്നു. ജീവിതത്തിലാദ്യമായി നടത്തിയ ഭക്ഷണക്രമീകരണമാണ് തന്‍റെ വയറിനെ കുഴപ്പത്തിലാക്കിയതെന്ന് സിയന്‍ തിരിച്ചറിഞ്ഞു. ജീവന്‍ നഷ്ടപ്പെടാതിരുന്നത് തന്‍റെ ഭാഗ്യം കൊണ്ടാണെന്നും സിയന്‍ പറയുന്നു.

ആറ് മാസം പരിപൂര്‍ണവിശ്രമത്തിനുശേഷം ഇത്തരം തെറ്റുകൾ ആവർത്തിക്കാതെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനുള്ള പരിശ്രമത്തിലാണ് സിയാൻ ഇപ്പോൾ.