143 യാത്രക്കാരുമായി യുഎസ് വിമാനം നദിയില്‍ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍

0

വാഷിംഗ്ടൺ: ഫ്ലോറിഡയിൽ 136 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നദിയിലേക്കു വീണു. ഫ്ലോറി‍ഡ ജാക്സൺവിൽ നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇടിമിന്നലിനിടെ ഇറങ്ങാൻ ശ്രമിക്കെ സെന്റ് ജോൺസ് നദിയിലേക്ക് ബോയിങ് 737–800 വിമാനം വീഴുകയായിരുന്നു. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽ നിന്ന് വരികയായിരുന്നു വിമാനം.റൺവേയ്ക്കു സമീപത്തുള്ള നദിയിലേക്കു തെന്നി നീങ്ങുകയായിരുന്നു. പ്രാദേശിക സമയം രാത്രി 9.40നായിരുന്നു സംഭവം.വിമാനം നദിയിൽ മുങ്ങിയിട്ടില്ലെന്നും. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും ജാക്സൺവില്ല മേയർ ട്വിറ്റ‌റിലൂടെ അറിയിച്ചു.

സംഭവത്തിൽ 21 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ലെന്നാണു വിവരം. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. യുഎസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്. സൈനികരുംഅവരുടെ ബന്ധുക്കളും സാധാരണക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.