ബോള്‍ട്ട് യുഗം അവസാനിച്ചു; വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ട്ടിന് വെങ്കലം

0

ട്രാക്കില്‍ മിന്നല്‍ പിണരായ ജമൈക്കന്‍ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് കളിക്കളത്തില്‍ നിന്നും വിടവാങ്ങി. പക്ഷെ അവസാനമത്സരത്തില്‍ ബോള്‍ട്ടിന് തന്റെ സ്വപ്നം സാധ്യമാക്കാന്‍ കഴിഞ്ഞില്ല.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ വിടവാങ്ങല്‍ മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ട് മൂന്നാമതായി ഫിനിഷ് ചെയ്തു. 100 മീറ്റര്‍ ഓട്ടത്തില്‍ ഇതിഹാസത്തെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനാണ് ഒന്നാമതായത്. ആദ്യമായാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനെ ഓടിത്തോപ്പിക്കുന്നത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി നേടിയത്. ഒന്നാമതെത്തിയ ഗാട്‌ലിന്‍ 9.92 സെക്കന്റാണ് കുറിച്ചത്. കോള്‍മാന്‍ 9.94 സെക്കന്റ് കുറിച്ചു. 9.95 സെക്കന്റായിരുന്നു ബോള്‍ട്ടിന്റെ സമയം. മോശം തുടക്കമാണ് ഒരു പതിറ്റാണ്ടോളം സ്പ്രിന്റ് രാജാവായിരുന്ന ജമൈക്കന്‍ താരത്തിന് വിടവാങ്ങല്‍ മത്സരത്തിലെ സ്വര്‍ണം നഷ്ടമാക്കിയത്. ഇന്ന് നടക്കുന്ന റിലേയില്‍ ബോള്‍ട്ട് മത്സരിക്കും.