
കണ്ണൂർ: സിപിഎം എംഎൽഎയും ഡിവൈഎഫ്ഐ നേതാവുമായ എ.എൻ.ഷംസീറിന്റെ വീടിനു നേരെ ബോംബേറ്.രാത്രി പത്തു മണിയോടെയാണ് മാടപ്പീടികയിലുള്ള വീടിന് നേരെ ഒരു സംഘം ബോംബെറിഞ്ഞത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണു ബോംബെറിഞ്ഞത്. സംഭവസമയത്ത് എംഎൽഎ വീട്ടിൽ ഇല്ലായിരുന്നു. വീട്ടുകാർക്കും പരിക്കില്ല.സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.വീടിനു നേരെ നടന്ന ബോംബാക്രമണത്തിനു പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് ഷംസീര്‍ ആരോപിച്ചു.സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും രാത്രിയിൽ ബോംബേറുണ്ടായി. നേതാക്കളുടെ വീടുകൾക്കുനേരെ തുടർച്ചയായി അക്രമമുണ്ടായ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.